‌നേമത്ത് ആ​ഘോ​ഷം
Friday, August 19, 2022 12:06 AM IST
നേ​മം: ബാ​ല​ഗോ​കു​ലം വെ​ള്ളാ​യ​ണി മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശോ​ഭാ​യാ​ത്ര ശാ​ന്തി വി​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. നി​ല​മ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര ക​ല്ലി​യൂ​ർ കോ​ളേ​ശ്വ​രം ര​ക്ത ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. ശോ​ഭാ​യാ​ത്ര​യി​ൽ നൂ​റു ക​ണ​ക്കി​ന് ബാ​ലി​കാ- ബാ​ല​ൻ​ന്മാ​ർ ശ്രീ​കൃ​ഷ്ണ​ന്‍റെ​യും കു​ചേ​ല​ന്‍റെ​യും രാ​ധി​ക​യു​ടെ​യും വേ​ഷ​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത് വ​ർ​ണാ​ഭ​മാ​യി. മു​ത്തു​ക്കു​ട​ക​ൾ, ഫ്ളോ​ട്ടു​ക​ൾ എ​ന്നി​വ ശോ​ഭ​യാ​ത്ര​യ്ക്ക് കൊ​ഴു​പ്പേ​കി. ന​രു​വാ​മു​ട് മേ​ഖ​ല​യി​ൽ ന​രു​വാ​മൂ​ടു നി​ന്നും ആ​രം​ഭി​ച്ച ശോ​ഭായാ​ത്ര മ​ണ​ലു​വി​ള ക്ഷേ​ത്ര​ത്തി​ലും, മാ​ർ​ത്തേ​ണ്ഡ​ശ്വ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര ഗോ​വി​ന്ദ​മം​ഗ​ല​ത്തും, തി​ട്ട വേ​ല​ക്ക​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര ഭ​ഗ​വ​തി ന​ട​യി​ലും സ​മാ​പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​യാ​ദ​വ​ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം കേ​ര​ള​യാ​ദ​വ ഭ​വ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കൃ​ഷ്ണ​ൻ​കു​ട്ടി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ങ്കം എ. ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​ര​മേ​ശ്, ബി. ​രാ​ജു, വി. ​ശി​വ​റാം, ആ​ർ.​എ​സ്. ശേ​ഖ​ര​ൻ, എ​ൻ. വി​നോ​ദ് ഡോ. ​ജി.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.