മാ​രു​തി സു​സുക്കി എ​ക്സ്ചേ​ഞ്ച് മേ​ള തു​ട​ങ്ങി
Friday, August 19, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം : മാ​രു​തി സു​സു​ക്കി ഒ​രു​ക്കു​ന്ന മെ​ഗാ എ​ക്സ്ചേ​ഞ്ചും പ്രീ ​ഓ​ണ്‍​ഡ് കാ​ർ മേ​ള​യും 18 മു​ത​ൽ 20 വ​രെ തൈ​ക്കാ​ട് പോ​ലീ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്നു. 50,000 രൂ​പ മു​ത​ൽ എ​ക്സ്ചേ​ഞ്ച് വി​ല ല​ഭി​ക്കും. കൂ​ടാ​തെ പു​തു​ത​ല​മു​റ​യി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്.
ഓ​രോ ബു​ക്കിം​ഗി​നും സ​മ്മാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ണ്. ഇ​ത് കൂ​ടാ​തെ, ആ​ക​ർ​ഷ​ക​മാ​യ ഫൈ​നാ​ൻ​സ് സ്കീം, ​ഗം​ഭീ​ര ഓ​ഫ​റോ​ടു കൂ​ടി ഓ​ണ​ക്കാ​ല​ത്ത് ഇ​ഷ്ട​പ്പെ​ട്ട മാ​രു​തി സു​സു​ക്കി കാ​ർ സ്വ​ന്ത​മാ​ക്കാ​മെ​ന്ന് സം​രം​ഭ​ക​ർ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: മൗ​ലാ​നാ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് മെ​മ്മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ബ്ലി​ക് സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജും ശ്രീ ​ഗോ​കു​ലം ന​ഴ്സിം​ഗ് കോ​ള​ജു​മാ​യി ചേ​ർ​ന്നാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ശ്രീ ​ഗോ​കു​ലം ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ല​ഫ്. കേ​ണ​ൽ പ്ര​ഫ. മീ​രാ കെ. ​പി​ള്ള ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​നി ജോ​ൺ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ശ്രീ ​ഗോ​കു​ലം ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ആ​ർ​ച്ച​ന സി. ​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. നാ​യ​ർ, ആ​ർ. നീ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.