പാലോട് : മങ്കയത്തുണ്ടായ മലവെള്ളപ്പാചിലിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ജീവനുകൾ രക്ഷിച്ചവരെ പാലോട് പോലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. അമൽ മങ്കയം, വിപിൻ അപ്പു മങ്കയം, അജയ് ലാൽ മങ്കയം, വിജയ് ലാൽ മങ്കയം, അനീഷ് അന്തോണി വെങ്കിട്ടമൂട് , കുഞ്ഞുമോൻ അടിയോടി കോളനി, വാഷിംഗ്ടൺ കല്യാണികരിക്കകം, ഫവാസ് അടിപ്പറമ്പ്, വിനോദ് മൈലാടുംകുന്ന്, ഷെയിസ് ലാൽ ഇടിഞ്ഞാർ, ജോയി ഇടിഞ്ഞാർ, വിജിത (ആശാ വർക്കർ), ഫെലിക്സ് മങ്കയം എന്നിവരെയാണ് ആദരിച്ചത്.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. പാലോട് ഇൻസ്പെക്ടർ ഷാജിമോൻ അധ്യക്ഷനായി. വാർഡ് അംഗം ഭാസുരാംഗി, എസ്ഐ നിസാറുദീൻ, ബിജു, ഷെയിസ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.