മു​ത്ത​പ്പ​നാ​യി പ​ക​ര്‍​ന്നാ​ടി​യ നി​തി​ന് നാ​ടോ​ടി നൃ​ത്ത​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം
Thursday, November 24, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ടോ​ടി​നൃ​ത്ത വേ​ദി​യി​ല്‍ പ​റ​ശി​നി ക​ട​വ് മു​ത്ത​പ്പ​ന്‍റെ ക​ഥ അ​വ​ത​രി​പ്പി​ച്ച എ​സ്.​എ​സ്. നി​തി​ന് ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം. സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ നി​തി​ന്‍ ആ​ദ്യ​മാ​യാ​ണ് ജി​ല്ല ക​ലോ​ത്സ​വ വേ​ദ​യി​ലെ​ത്തു​ന്ന​ത്. പ​ങ്കെ​ടു​ത്ത ര​ണ്ടി​ന​ങ്ങ​ളി​ലും നി​തി​ന്‍ സ​മ്മാ​നം സ്വ​ന്ത​മാ​ക്കി.
നാ​ടോ​ടി​നൃ​ത്ത​ത്തി​നു പു​റ​മെ എ​ച്ച്എ​സ് വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ല്‍ നി​തി​ന്‍ മൂ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡു​മാ​ണ് നേ​ടി​യ​ത്. നൃ​ത്താ​ധ്യാ​പി​ക​യാ​യ ക​വി​ത പ്ര​ദീ​പി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ എ​ട്ടു വ​ര്‍​ഷ​മാ​യി നൃ​ത്തം പ​ഠി​ക്കു​ന്ന നി​തി​ന് സ​ഹോ​ദ​രി ന​ന്ദ​ന​യു​ടെ ശി​ക്ഷ​ണം കൂ​ടി​യു​ണ്ട്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​യാ​യ ന​ന്ദ​ന​യും നൃ​ത്തം പ​ഠി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കു​റി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ന​ന്ദ​ന മ​ത്സ​രി​ക്കു​ന്നി​ല്ല. എ​ന്നാ​ലും അ​നു​ജ​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും പി​ന്തു​ണ​യും ന​ല്‍​കി ന​ന്ദ​ന​യും ഒ​പ്പ​മു​ണ്ട്. കൊ​ഞ്ചി​റ​വി​ള ഗോ​കു​ല​ത്തി​ല്‍ സു​രേ​ഷ്കു​മാ​റി​ന്റെ​യും ശ്രീ​ജ​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​രു​വ​രും.