പ​ത്ര ഏ​ജ​ന്‍റി​നു നേ​രെ ആ​ക്ര​മ​ണം
Monday, November 28, 2022 11:28 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കും പ​ത്ര ഏ​ജ​ന്‍റി​നു നേ​രെ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ക്ര​മ​ണം ന​ട​ന്നു. പ​ത്ര​ക്കെ​ട്ടു​ക​ളും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ പു​ല​ർ​ച്ചെ അ​ഞ്ചി​നെ ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ വി​ഴി​ഞ്ഞം കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ ദി​ലീ​പി​ന് പ​രി​ക്കേ​റ്റു. ഇ​തി​ന് പി​ന്നാ​ലെ പ​ത്ര ഏ​ജ​ന്‍റി​നെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും 500ഓ​ളം പ​ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ത്ര ഏ​ജ​ന്‍റ് അ​നി​ൽ​കു​മാ​റി​നെ​യാ​ണ് വ​ടി​യു​മാ​യെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച് പ​ത്ര​ക്കെ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.​ഇ​ത് സം​ബ​ന്ധി​ച്ച് വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബ​സു​ക​ൾ​ക്കും ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ഇ​ബി, കെ​എ​സ്ആ​ർ​ടി​സി​ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി.