വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Tuesday, January 31, 2023 11:32 PM IST
നേ​മം: വീ​ടി​നോ​ടു ചേ​ർ​ന്നു ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ച്ചേ​ൽ അ​യ്യം​പു​റം ഷി​ജി ഭ​വ​നി​ൽ പ്ര​കാ​ശ്(35)ആണ് ​ന​രു​വാ​മൂ​ട് പോ​ലീ​സും റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​ത്.
കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​രു​വാ​മൂ​ട് സി​ഐ ധ​ന​പാ​ല​ൻ, എ​സ്ഐ വി​ൻ​സെന്‍റ്, ഗ്രേ​ഡ് എ​സ്ഐ പു​ഷ്പാം​ഗ​ദൻ ആ​ശാ​രി, എ​എ​സ്ഐ രാ​ജേ​ഷ്കു​മാ​ർ, എ​സ്‌സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ത്രോ​ ബോ​ൾ;
വി.കെ. കാ​ണി
സ്പോർ​ട്സ് ക്ല​ബി​ന്
ഇ​ര​ട്ട​ക്കി​രീ​ടം

നെ​ടു​മ​ങ്ങാ​ട്: ഏ​ഴാ​മ​ത് സ​ബ്ജൂ​ണിയ​ർ ജി​ല്ലാ ത്രോ ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി.​കെ. കാ​ണി സ്പോർ​ട്സ് ക്ല​ബി​ന് ഇ​ര​ട്ട​ക്കി​രീ​ടം.​ ആ​ൺകു​ട്ടി​ക​ളു​ടേ​യും പെ​ൺ​കു​ട്ടി​ക​ളു​ടേയും വി​ഭാ​ഗ​ങ്ങ​ളി​ൽ വി​.കെ. കാ​ണി സ്പോർ​ട്സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. തൊ​ളി​ക്കോ​ട് പഞ്ചായ ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.ജെ. സു​രേ​ഷ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡന്‍റ് വി.​ജെ. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ലാ സ്പോർ​ട്സ് കൗ​ൺ​സി​ൽ മെ​മ്പ​ർ ബോ​ബി സി. ​ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സ​ന്ധ്യ എ​സ്. നാ​യ​ർ, അ​ശോ​ക​ൻ, ജി​ല്ലാ ത്രോ ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. സു​ഷ​മ, ​സെ​ക്ര​ട്ട​റി കെ.​എ​സ്. ന​ന്ദ​ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.