തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​​സം സൃ​ഷ്ടി​ക്കു​ന്നു
Thursday, June 8, 2023 11:44 PM IST
പേ​രൂ​ർ​ക്ക​ട: പൂ​ജ​പ്പു​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.
ടി​പ്പ​ർ ലോ​റി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ച് ടി​പ്പ​ർ ലോ​റി​ക​ളാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് റോ​ഡി​ന്‍റെ വ​ശ​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. പൊ​തു​വെ വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട് . സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റും പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​വേ സ്ഥ​ല​ക്കു​റ​വു​ണ്ട്. അ​തി​നി​ട​യ്ക്കാ​ണ് തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് വി​ട്ടു ന​ൽ​കാ​തെ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്.
കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ലാ​ക്കി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ത്ത പ​ക്ഷം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഈ ​ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.