ക​വി വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, May 21, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വി വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ എ​ണ്‍​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.
ക​വി​യു​ടെ, സ​മ​കാ​ലീ​ന​രും, വി​ദ്യാ​ർ​ഥി​ക​ളും, അ​ഭ്യു​ദ​യ കാം​ഷി​ക​ളും,പു​തു ത​ല​മു​റ​യി​ലെ ക​വി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ ഭാ​ര​ത് ഭ​വ​നി​ൽ ഒ​ത്തു ചേ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ഭാ​ര​ത് ഭ​വ​നി​ൽ ആ​ശം​സാ സ​മ്മേ​ള​നം ന​ട​ന്നു. പ്ര​ഫ. വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ര​ചി​ച്ച ശ്രീ ​ബ​ദ​രീ​ശ സു​പ്ര​ഭാ​തം ഭാ​വ​ന രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​പി​ച്ചാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഡോ .​കെ .ഓ​മ​ന​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​എ​ൻ. ജ​യ​പ്ര​കാ​ശ്, ക​വി പ്ര​ഭാ വ​ർ​മ, ആ​ന​ന്ദ് കാ​വാ​ലം, ഡോ. ​ശ്രീ​ദേ​വി എ​ന്നീ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ര​ചി​ച്ച പി​തൃ​യാ​നം ക​വി​ത പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ആ​ല​പി​ച്ചു.
തു​ട​ർ​ന്ന് പ​ത്മ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗി​രീ​ഷ് പു​ലി​യൂ​ർ, മു​ര​ളി പു​റ​നാ​ട്ടു​ക​ര, ആ​ര്യാം​ബി​ക, അ​ന​ഘ, ഗാ​യ​ത്രി ശു​ചീ​ന്ദ്ര​ൻ, സു​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​വ്യ​ഗീ​തി​ക​ൾ ആ​ല​പി​ച്ചു.
വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ​ദേ​വി ക​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശീ​ര​വ​ള്ളി വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ ചി​ത്ര​കേ​തു​വി​ജ​യം ആ​ട്ട​ക്ക​ഥാ​പു​സ്ത​കം പ്ര​ഫ.​വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ്ര​ഫ. കേ​ശ​വ​ൻ ന​ന്പൂ​തി​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ മ​ക​ൾ അ​ദി​തി ര​ചി​ച്ച വൈ​കി​യോ ഞാ​ൻ എ​ന്ന പു​സ്ത​കം ക​വി പ്ര​ഭാ​വ​ർ​മ ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വി​ഷ്ണു നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ക​വ​യി​ത്രി സ​ന്ധ്യ, ശ്യം ​കു​മാ​ർ ക​ക്കാ​ട്, അ​ദി​തി, രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.