മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, May 25, 2019 1:17 AM IST
പാ​റ​ശാ​ല :ആ​റ​യൂ​രി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി പാറശാല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചെ​ങ്ക​ൽ ആ​റ​യൂ​ർ ക​ട​മ്പാ​ട്ടു പു​ത്ത​ൻ വീ​ട്ടി​ൽ പ​ദ്മ ഗി​രീ​ഷ് (29)ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലാം​പ്ര​തി​യാ​യ ഗി​രീ​ഷ് ഒ​ന്നാം പ്ര​തി​യാ​യ ഷാ​ജി​യു​ടെ സു​ഹൃ​ത്താ​ണ്.
ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ക​ട്ടി​ലു​വി​ള​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.