തെ​ക്ക​ൻ കു​രി​ശു​മ​ല ക​ർ​മ​ല​മാ​താ ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, July 15, 2019 1:45 AM IST
നി​ല​മാ​മൂ​ട്: തെ​ക്ക​ൻ കു​രി​ശു​മ​ല ക​ർ​മ​ല മാ​താ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. 18ന് ​സ​മാ​പി​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സം​ഗ​മ​വേ​ദി​യി​ൽ ഉ​ണ്ട​ൻ​കോ​ട് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ​യും കി​ളി​യൂ​ർ ഇ​ട​വ​ക​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി. തു​ട​ർ​ന്ന് സം​ഗ​മ​വേ​ദി​യി​ൽ നി​ന്നും ക​ർ​മ​ല​മാ​താ മ​ല​യി​ലേ​ക്ക് ഫാ. ​പ്ര​ദീ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​വും പ​താ​ക പ്ര​യാ​ണ​വും ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ എ​പ്പി​സ്ക്കോ​പ്പ​ൽ വി​കാ​രി മോ​ണ്‍. ഡോ. ​വി​ൻ​സ​ന്‍റ് കെ.​പീ​റ്റ​ർ പ​താ​ക ഉ​യ​ർ​ത്തി. ഉ​ണ്ട​ൻ​കോ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ന​ട​ത്തി.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ർ​മ​ല മാ​താ മ​ല​യി​ൽ ബൈ​ബി​ൾ പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​കൃ​തി പ​ഠ​നം, 2.30 ന് ​ക​രു​ണ​ക്കൊ​ന്ത, നൊ​വേ​ന തു​ട​ർ​ന്ന് 53 ഒൗ​ഷ​ധ വൃ​ക്ഷ​ങ്ങ​ളെ വ​ല​യം ചെ​യ്തു​കൊ​ണ്ട് ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.നാ​ളെ രാ​വി​ലെ പ​ത്തി​ന് ബൈ​ബി​ൾ പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നി​ശ​ബ്ദ ധ്യാ​നം, 2.30 ന് ​ക​രു​ണ​ക്കൊ​ന്ത , ലി​റ്റി​നി, നൊ​വേ​ന, മൂ​ന്നി​ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ. ​റോ​ബ​ർ​ട്ട് വി​ൻ​സെ​ന്‍റ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.17ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ "പ്ര​കൃ​തി എ​ന്‍റെ സം​ഗീ​തം' ഏ​കാ​ഗ്ര​ധ്യാ​നം. 18ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ 12.30 വ​രെ പ്ര​കൃ​തി മാ​തൃ സ്നേ​ഹ വി​ള​ക്കി​ന്‍റെ മ​ടി​ത്ത​ട്ട് പ​ഠ​ന ശി​ബി​രം.