അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​രു​ങ്ങു​ന്നു
Thursday, July 18, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്കം കു​റി​ച്ച് അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​രു​ങ്ങു​ന്നു.
27 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് അ​തി​യ​ന്നൂ​ര്‍, ക​രും​കു​ളം, കാ​ഞ്ഞി​രം​കു​ളം, കോ​ട്ടു​കാ​ല്‍, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളും ശു​ചി​ത്വ മി​ഷ​നു​മാ​യി ചേ​ര്‍​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്കു​ക​ള്‍ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ല്‍ ശു​ചീ​ക​രി​ക്കും.
​പ​ദ്ധ​തി​യി​ലൂ​ടെ ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി​ന്ദു പ​റ​ഞ്ഞു.