‘ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ പൊ​തു​ജ​ന സം​ഗ​മം നാ​ളെ
Friday, July 19, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’​ജി​ല്ലാ​ത​ല പൊ​തു​ജ​ന സം​ഗ​മം നാ​ളെ ന​ട​ത്തും.
രാ​വി​ലെ 11ന് ​എ​സ്എം​വി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​വും ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ 3759 വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​തി​ല്‍ 3298 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം ധ​ന​സ​ഹാ​യം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. കൃ​ഷി വ​കു​പ്പ്, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ വ​ഴി ല​ഭി​ക്കാ​നു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കും.
സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് പു​ന​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഭ​ര​ണ​സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തി കാ​ര്യ​ക്ഷ​മ​മാ​യും അ​തി​വേ​ഗ​ത്തി​ലും ഓ​രോ പ​ദ്ധ​തി​ക​ളും പൂ​ര്‍​ത്തി​യാ​കു​ക​യാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
നാ​ളെ ന​ട​ക്കു​ന്ന പൊ​തു​ജ​ന സം​ഗ​മ​ത്തി​ല്‍ വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.