പോ​ലീ​സി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി​ വി​ജ​യ​ൻ: പാ​ലോ​ട് ര​വി
Saturday, July 20, 2019 12:31 AM IST
നെ​ടു​മ​ങ്ങാ​ട് : സ്വ​ന്തം പോ​ലീ​സി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് മു​ൻ​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി.
പോ​ലീ​സ് സേ​ന​ത​ന്നെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നും കൈ​മാ​റു​ന്നു എ​ന്ന് കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​രം ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തോ​ട് വി​ളി​ച്ചു പ​റ​യു​മ്പോ​ൾ ഇ​നി​യും അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി​യാ​യി തു​ട​രാ​തെ അ​ടി​യ​ന്ത​ര​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് ര​വി ആ​വ​ശ്യ​പ്പെ​ട്ടു
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മ​രാ​മ​ത്ത് പ​ണി​ക​ളി​ൽ വ​ന്നി​ട്ടു​ള്ള അ​ഴി​മ​തി​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ആ​നാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സ​ത്യഗ്ര​ഹ​സ​മ​രം ആ​നാ​ട് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
​ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ക​ല്ല​റ അ​നി​ൽ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ ,സ​ന​ൽ, വ​ഞ്ചു​വം​അ​മീ​ർ, എ​ൻ. രാ​ജ​ശേ​ഖ​ര​ൻ, അ​ഭി​ലാ​ഷ് വ​ഞ്ചു​വം ,പി. ​എ​ൻ. ഷീ​ല ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.