വീശിയടിക്കുന്ന കാറ്റും കൂറ്റൻ തിരമാലകളും! മരണത്തിരയിൽ നിന്ന് അവർ ജീവന്‍റെ തീരത്ത് ; കരുതലായ ദൈവത്തിന് നന്ദി പറഞ്ഞ് മത്സ്യത്തൊഴിലാളികൾ
Sunday, July 21, 2019 12:45 AM IST
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: ക​ട​ൽ ര​ക്ഷാ​സേ​ന​യെ​ന്ന് സ​ർ​ക്കാ​ർ പു​ക​ഴ്ത്തി​യ ക​ട​ലി​ന്‍റെ മ​ക്ക​ളെ ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. വീ​ശി​യ​ടി​ച്ച ത​ണു​ത്ത കാ​റ്റും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും ഏ​റ്റ് മൂ​ന്ന് രാ​വും പ​ക​ലും അ​ല​റി​യ​ടി​ക്കു​ന്ന സ​മു​ദ്ര​ത്തി​ൽ ര​ക്ഷ​ക​രെ​യും കാ​ത്തു കി​ട​ന്ന​വ​ർ​ക്ക് ഒ​ടു​വി​ൽ ദൈ​വം തു​ണ​യാ​യി.

ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ അ​സ്ത​മി​ച്ച പ്ര​തീ​ക്ഷ​യു​മാ​യി തി​ര​മാ​ല​ക​ളോ​ട് മ​ല്ലി​ട്ട​വ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ തി​രി​നാ​ള​ങ്ങ​ൾ തെ​ളി​ച്ചാ​യി​രു​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ൻ​ജി​ൻ പ്ര​വ​ർ​ത്തി​ച്ച​ത്.

ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള കൂ​റ്റ​ൻ ബോ​ട്ടി​ൽ ചു​റ്റി​യ​ടി​ക്കു​ന്ന തീ​ര​സം​ര​ക്ഷ​ണ​സേ​ന പോ​ലും പേ​ടി​ച്ച് പി​ൻ​വാ​ങ്ങി​യ ക​ട​ലി​ൽ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​റ്റ​ ഏ​ൻ​ജി​ന്‍റെ ബ​ല​ത്തി​ൽ ലൂ​യീ​സും ബെ​ന്നി​യും യേ​ശു​ദാ​സ​നും ആ​ന്‍റ​ണി​യും ഇ​ന്ന​ലെ തീ​ര​മ​ണ​ഞ്ഞു.

മ​ര​ണ​ക്ക​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ ക​ര​പ​റ്റും വ​രെ തു​റ​മു​ഖ​ത്ത്കാ​ത്തി​രു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം​ന​ൽ​കി അ​ധി​കൃ​ത​ർ ക​ബ​ളി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നും തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നു​മാ​യി നേ​വി​യു​ടെ കൂ​റ്റ​ൻ ക​പ്പ​ലു​ക​ളും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ഡോ​ണി​യ​ർ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റും തെ​ര​ച്ചി​ലി​നി​റ​ങ്ങി​യെ​ന്നും ഉ​ൾ​ക്ക​ട​ലി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന നാ​ല്പ​തോ​ളം ക​പ്പ​ലു​ക​ളു​ടെ സ​ഹാ​യ​വും തേ​ടി​യെ​ന്നു​മാ​യി​രു​ന്നു അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യ​ത്. പ​ക്ഷെ തീ​ര​ത്തു നി​ന്ന് ക​ഷ്ടി​ച്ച് മു​പ്പ​തോ​ളം കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ അ​ല​ഞ്ഞ​വ​രു​ടെ മു​ന്നി​ൽ ര​ക്ഷ​ക​രാ​യി ആ​രും എ​ത്തി​യി​ല്ല.

തൊ​ട്ട​ടു​ത്തു കൂ​ടി ക​ട​ന്നു പോ​യ ക​പ്പ​ലു​ക​ളെ നോ​ക്കി പ്ര​തീ​ക്ഷ​യോ​ടെ കൈ ​വീ​ശി​യെ​ങ്കി​ലും ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. എ​തി​രെ വ​ന്ന ര​ണ്ട് ച​ര​ക്കു​ക​പ്പ​ലു​ക​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഏ​കാ​ന്ത​മാ​യി അ​ല​ഞ്ഞ​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ എ​ൻ​ജി​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു.

ഒ​ടു​വി​ൽ ദൈ​വ​ക​ടാ​ക്ഷ​മെ​ന്ന പോ​ലെ എ​ൻ​ജി​ന് ജീ​വ​ൻ വ​ച്ചു. അ​തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ത്തി​രി​പ്പു​കാ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​പ്ര​തീ​ക്ഷി​തമായി ഇവർ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വ​ള്ള​മ​ടു​പ്പി​ച്ചു.

ഇ​തോ​ടെ ക​ട​ൽ സം​ര​ക്ഷ​ക​രെ​ന്ന് വീ​മ്പി​ള​ക്കു​ന്ന വി​ഴി​ഞ്ഞ​ത്തെ സു​ര​ക്ഷാ സേ​ന​ക​ളു​ടെ പ​രാ​ജ​യ​വും പു​റം ലോ​ക​മ​റി​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ചെ​റു​ക​പ്പ​ലി​നെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​കെ​യെ​ത്തി​ച്ചു. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ പോ​ലും പേ​ടി​ക്കു​ന്ന സേ​ന എ​ങ്ങ​നെ ക​ട​ൽ കാ​ക്കു​മെ​ന്ന ചോ​ദ്യ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യി​രു​ന്നു. സേ​ന​ക​ൾ പ​രാ​ജ​യം സ​മ്മ​തി​ച്ച ക​ട​ലി​ൽ​ക്കൂ​ടി​യാ​ണ് ഒ​റ്റ എ​ൻ​ജി​ന്‍റെ ബ​ല​ത്തി​ൽ വ​ള്ള​മോ​ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​വ​ർ വീ​ട്ടി​ലെ​ത്തി​യ​തും.