നെ​യ്യാ​റി​ൽ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 21, 2019 2:20 AM IST
പാ​റ​ശാ​ല: നെ​യ്യാ​റി​ൽ​കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ചെ​ങ്ക​ൽ കാ​ട്ടി​ലു​വി​ള തെ​ക്കേ​തി​ന വി​ള​വീ​ട്ടി​ൽ സ്റ്റീ​ഫ​നെ​യാ​ണ് (53) നെ​യ്യാ​റി​ലെ ക​ട​വി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​നെ​യ്യാ​റി​ലെ പി​രാ​യും​മൂ​ട് ക​ട​വി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​യാ​ളെ കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പാ​റ​ശാ​ല പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ട​വി​നു സ​മീ​പ​ത്ത് ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് സ്റ്റീ​ഫ​ൻ . ഭാ​ര്യ: ശ്രീ​ക​ല. മ​ക്ക​ൾ: ബി​ജി​ൽ, ബി​ജി.