പെ​രി​ങ്ങ​മ്മ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം​ രൂ​ക്ഷ​മാ​കു​ന്നു; രാത്രിയിൽ വീട് തകർത്തു
Monday, July 22, 2019 12:47 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞാ​ർ മു​ത്തി​പ്പ​റ​യി​ൽ ഒ​രു കു​ടും​ബം ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. മു​ത്തി​പ്പാ​റ സി​ന്ധു ഭ​വ​നി​ൽ പ്രീ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കാ​ട്ടാ​ന​യി​ൽ നി​ന്നും ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം ര​ക്ഷ​പെ​ട്ട​ത്.

മൂ​ന്ന് ആ​ന​ക​ളാ​ണ് രാ​ത്രി ഒ​മ്പ​തോ​ടെ കു​ടി​ൽ വ​ള​ഞ്ഞ് തൂ​ണു​ക​ൾ പി​ഴു​ത് എ​റി​ഞ്ഞ​ത്. ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ആ​ന​ക​ളു​ടെ പ​രാ​ക്ര​മം സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ അ​റി​ഞ്ഞി​ല്ല. പ്രീ​തി, ഭ​ർ​ത്താ​വ് ദീ​പു,അ​മ്മ ശോ​ഭ​ന എ​ന്നി​വ​രാ​ണ് കൈ​ക്കു​ഞ്ഞു​മാ​യി ര​ക്ഷ​പെ​ട്ട​ത്.​മു​ത്തി​പ്പാ​റ​യ്ക്ക് പു​റ​മെ സ​മീ​പ​ത്തെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ന​ക​ൾ നാ​ശം വി​ത​ച്ചു.

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ വ​നം വ​കു​പ്പ് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​മേ​ഖ​ല​ക​ൾ കാ​ട്ടാ​ന​യു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
നി​ല​വി​ൽ ഫെ​ൻ​സിം​ഗ് ചെ​യ്ത ചി​ല​യി​ട​ങ്ങ​ളി​ൽ എ​ർ​ത്ത് ഇ​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്. ക​ഴി​ഞ്ഞ മാ​സ​വും ആ​ദി​വാ​സി മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​രു​ടെ കൃ​ഷി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.
കൂ​ടു​ത​ൽ ജ​ന​വാ​സ​മു​ള്ള മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം ഇ​ല്ലെ​ങ്കി​ലും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് കാ​ട്ടാ​ന​ശ​ല്യം ഉ​ണ്ടാ​കു​ന്നു​ണ്ട്.

ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് ശ​ല്യ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ മു​ൻ​പ് വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ൾ​വ​ന​ത്തി​ലെ​യ്ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യി​രു​ന്നു. വാ​ഴ​യും റ​ബ​റും ക​മു​കും ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക വി​ള​ക​ൾ മു​ഴു​വ​നും ന​ശി​പ്പി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് ക​ഴി​യു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.