രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു
Monday, July 22, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് റോ​ഡ​രി​കി​ൽ ഒ​ഴു​ക്കി​വി​ടു​ന്നു. മു​ക്കു​ന്നൂ​ർ മു​ത​ൽ വ​ലി​യ​ക​ട്ട​യ്കാ​ൽ വ​രെ റോ​ഡു​വ​ശ​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം അ​ട​ക്കം ഒ​ഴു​ക്കി​വി​ടു​ക​യും ചാ​ക്കു​കെ​ട്ടി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മാ​യി അ​വ​ശി​ഷ്ട​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ക്കൂ​സ് മാ​ലി​ന്യം എ​ത്തി​ച്ച് പ്ര​ദേ​ശ​ത്തെ റോ​ഡ​രി​കി​ൽ ഒ​ഴു​ക്കി​വി​ട്ടി​രു​ന്നു.