നെ​യ്യാ​ർ​ സ​ഫാ​രി പാ​ർ​ക്കി​ലെ സി​ന്ധു​വി​നു കൂ​ട്ടാ​യി നാ​ഗ​രാ​ജ​നും രാ​ധ​യും ഉ​ട​നെ​ത്തും
Tuesday, August 20, 2019 12:32 AM IST
കാ​ട്ടാ​ക്ക​ട : നാ​ഗ​രാ​ജ​നും രാ​ധ​യും എ​ത്തി​യ​തോ​ടെ നെ​യ്യാ​ർ​ സ​ഫാ​രി പാ​ർ​ക്കി​ൽ ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ളു​ടെ വാ​ഴ്ച​ക്കാ​ലം. ഇ​വ​ർ എ​ത്തി​യ​തോ​ടെ നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്ക് അ​ട​ച്ചു​പൂ​ട്ടു​മെ​ന്നു​ള്ള വി​ലാ​പ​ത്തി​നും അ​റു​തി​യാ​യി.

ഗു​ജ​റാ​ത്തി​ലെ സ​ക്ക​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​മാ​ണ് നാ​ഗ​രാ​ജ​നെ​യും രാ​ധ​യേ​യും നെ​യ്യാ​റി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഒ​രു സിം​ഹം മാ​ത്ര​മാ​യ സ​ഫാ​രി പാ​ർ​ക്കി​ൽ ഏ​ഷ്യ​ൻ ഇ​ന​ങ്ങ​ളി​ലു​ള്ള സിം​ഹ​ങ്ങ​ളെ കൊ​ണ്ടു വ​രാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ ദ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. തേ​ക്ക​ടി, കോ​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു മ​ല​യ​ണ്ണാ​ൻ​മാ​രെ കൈ​മാ​റി​യാ​ണ് ഗു​ജ​റാ​ത്തി​ലെ സ​ക്ക​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​ള്ള ഇ​ണ​ക​ളാ​യ രാ​ധ​യും, നാ​ഗ​രാ​ജ​നും ഡാ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​വ​രെ​യും കൊ​ണ്ടു സം​ഘം ത​ല​സ്ഥാ​ന​ത്തെ​ത്തി. ഇ​പ്പോ​ൾ മ്യ​ഗ​ശാ​ല​യി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി​യ ശേ​ഷം നെ​യ്യാ​ർ​ഡാ​മി​ൽ എ​ത്തി​ക്കും.​ഗു​ജ​റാ​ത്തി​ലെ വ​ന​ത്തി​ൽ നി​ന്നും ആ​റ് വ​ർ​ഷം മു​ൻ​പാ​ണ് രാ​ധ​യെ ല​ഭി​ക്കു​ന്ന​ത്. 2012 ലാ​ണ് നാ​ഗ​രാ​ജ​നെ കി​ട്ടു​ന്ന​ത്. 10 ദി​വ​സ​ത്തി​ന​കം ഇ​വ​യെ ഡാ​മി​ൽ എ​ത്തി​ക്കു​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജെ.​എ​സ്. അ​നി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ നെ​യ്യാ​ർ​ഡാം സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. നി​ല​വി​ൽ പാ​ർ​ക്കി​ലു​ള്ള പ​ത്തൊ​ൻ​പ​ത് വ​യ​സു​ള്ള സി​ന്ധു ഏ​ഷ്യ​ൻ ആ​ഫ്രി​ക്ക​ൻ സ​ങ്ക​ര​യി​ന​മാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഗു​ജ​റാ​ത്തി​ൽ നി​ന്നും സിം​ഹ​ങ്ങ​ളെ​യും കൊ​ണ്ട് വ​നം വ​കു​പ്പി​ന്‍റെ ഡോ​ക്ട​ർ​മാ​രും, ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം തി​രി​ച്ച​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പേ ഈ ​സിം​ഹ​ങ്ങ​ളെ ഇ​ണ​ക്കാ​നാ​യി ര​ണ്ട് ജീ​വ​ന​ക്കാ​ർ ഗു​ജ​റാ​ത്തി​ൽ എ​ത്തി​യി​രു​ന്നു. 1984 ൽ ​നെ​യ്യാ​ർ​ഡാ​മി​ലെ മ​ര​ക്കു​ന്നം ദ്വീ​പി​ൽ സ്ഥാ​പി​ച്ച പാ​ർ​ക്കി​ൽ 17 ഓ​ളം സിം​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ണ്ണം പെ​രു​കി​യ​തോ​ടെ ഇ​വ​യെ വ​ധ്യം​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് സ​ഫാ​രി പാ​ർ​ക്ക് അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കോ​ളം എ​ത്തി​യ​ത് രാ​ധ​യു​ടെ​യും,നാ​ഗ​രാ​ജ​ന്‍റെ​യും വ​ര​വോ​ടെ സ​ജീ​വ​മാ​കും. സി​ന്ധു​വി​നെ മ്യ​ഗ​ശാ​ല​യി​ലേ​യ്ക്ക് മാ​റ്റും