ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Tuesday, August 20, 2019 12:32 AM IST
പാ​ലോ​ട്: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ജീ​വ​ന​ക്കാ​രി ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി.
പ​രാ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പാ​ലോ​ട് പോ​ലീ​സി​ന് കൈ​മാ​റി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പാ​ലോ​ട് സി ​ഐ സി.​കെ. മ​നോ​ജ് പ​റ​ഞ്ഞു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു പേ​രും ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്.