ന​ഗ​ര​സ​ഭ​യു​ടെ ന​ഗ​ര ഉ​പ​ജീ​വ​ന വി​പ​ണ​ന​കേ​ന്ദ്രം പ്രവർത്തനം ആ​രം​ഭി​ച്ചു
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സ് വ​ള​പ്പി​ലെ ന​ഗ​ര ഉ​പ​ജീ​വ​ന വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ എ​ൻ​യു​എ​ൽ​എം പ​ദ്ധ​തി​പ്ര​കാ​രം കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നും ന​ഗ​ര​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​പ​ജീ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. മു​ട്ട​ട, ആ​ല​പ്പു​റം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ന​ഗ​ര​ത്തി​ലെ ആ​ദ്യ​ത്തെ ന​ഗ​ര ഉ​പ​ജീ​വ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ക​യും, തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യു​മാ​ണ്.
കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ല​ക്ഷ്യ​മി​ട്ട് സ്ഥാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ഉ​പ​കേ​ന്ദ്രം പാ​ള​യം ക​ണ്ണി​മേ​റ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.ര​ണ്ടാ​മ​ത്തെ ഉ​പ​കേ​ന്ദ്രി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ഗ​ര​സ​ഭാ വ​ള​പ്പി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്.​എ​സ്.​സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, പാ​ള​യം രാ​ജ​ൻ, സി.​സു​ദ​ർ​ശ​ന​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഐ​ഷാ ബേ​ക്ക​ർ ,പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി.​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.