പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, August 20, 2019 12:34 AM IST
നേ​മം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് വ​ട​ക്കേ ക​ലു​ങ്ക് രാ​ജ​പു​രം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു(35)​നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മേ​യ് 14 ന് ​നേ​മം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ര​ണ്ടു​ത​വ​ണ ഗ​ർ​ഭി​ണി ആ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​രു​ന്നു​വാ​ങ്ങി ന​ൽ​കി അ​ല​സി​പ്പി​ക്കു​ക​യും വീ​ണ്ടും പീ​ഡ​നം തു​ട​രു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ.
ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ളെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.