പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളുടെ ഉദ്ഘാടനം നടത്തി
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ഗ​തി ര​ഹി​ത കേ​ര​ളം,പാ​ഥേ​യം പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​ശ​ര​ണ​രും നി​രാ​ലം​ബ​രു​മാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഗ​തി​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 146 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ലം​ബ​ഹീ​ന​ർ​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പാ​ഥേ​യം. പ​ന​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കും. 37 പേ​ർ​ക്ക് ഒ​രു ദി​വ​സം 40രൂ​പ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്.അ​ഗ​തി ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക്ക് ര​ണ്ടു കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മം. പ​ദ്ധ​തി​ക​ളു​ടെ​യും വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ലൂ​ടെ ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.