ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Thursday, August 22, 2019 12:35 AM IST
പേ​രൂ​ര്‍​ക്ക​ട: 120 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ണി​ക​ണേ്ഠ​ശ്വ​രം മാ​മ്പ​ഴ​ക്കു​ന്ന് സ്വ​ദേ​ശി വി​ഷ്ണു (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പേ​രൂ​ര്‍​ക്ക​ട പി​.എ​സ്. ന​ട​രാ​ജ​പി​ള്ള സ്കൂ​ളി​നു സ​മീ​പ​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​യ​താ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു . അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പൂ​ർ​വ അ​ധ്യാ​പ​ക
വി​ദ്യാ​ർ​ഥി സം​ഗ​മം

നെ​ടു​മ​ങ്ങാ​ട്: മ​ഞ്ച ഗ​വ.​ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ 1988 ബാ​ച്ച് അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി.ഹെ​ഡ്മി​സ്ട്ര​സ് റ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പൂ​ർ​വ​അ​ധ്യാ​പ​ക​രാ​യ 43 പേ​രെ ആ​ദ​രി​ച്ചു. റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ദേ​വ​കി ദേ​വി, മി​ഗ്ദാ​ദ് ,റോ​ജ യ​ഹി​യ ഖാ​ൻ , മ​നോ​ജ്, വി​നോ​ദ് പ​ന​വി​ള, രാ​ജീ​വ് വി. ​എ​സ്. നാ​യ​ർ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.