ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ വീ​ണ്ടും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ സ​ന്ദ​ർ​ശി​ച്ചു
Thursday, August 22, 2019 12:35 AM IST
ആ​റ്റി​ങ്ങ​ൽ: ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ വീ​ണ്ടും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ സ​ന്ദ​ർ​ശി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​തി​നി​ധി സം​ഘം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്. ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ളാ​യ ദി​ലീ​പ് കു​മാ​ർ മാ​ധ​വ​ൻ, ഡോ.​സീ​മാ അ​ശ്വ​തി എ​ന്നി​വ​രാ​ണ് ന​ഗ​ര​സ​ഭാ ഒാ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​ത്.
ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് സെ​ക്ര​ട്ട​റി, ആ​ർ. പ്ര​ദീ​പ് കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​ജ​യ​കു​മാ​ർ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ സി​നി എ​ന്നി​വ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി. കേ​ര​ള അ​ർ​ബ​ൻ സ​ർ​വീ​സ് ഡെ​ലി​വ​റി പ്രോ​ജ​ക്ട് റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷീ​റ്റീ​വ് ആ​റ്റി​ങ്ങ​ലി​ലെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​വ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ച​ർ​ച്ച​ക്ക് വി​ധേ​യ​മാ​യ​ത്. ച​ർ​ച്ച​ക്ക്ശേ​ഷം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു.