പൂ​ഴി​ക്കു​ന്നി​ന്‍റെ പൂ​ക്ക​ള​ത്തി​ൽ മ​ത​മൈ​ത്രി സ​ന്ദേ​ശം : ഗ​ണ​പ​തി​യും മ​ഹാ​വി​ഷ്ണു​വും യേ​ശു​വും
Monday, September 9, 2019 1:03 AM IST
നേ​മം : ത​ല​സ്ഥാ​ന​ത്തെ അ​ത്ത​പൂ​ക്ക​ള​ങ്ങ​ളി​ൽ വ​ലി​പ്പം കൊ​ണ്ട് ശ്ര​ദ്ധ​നേ​ടു​ന്ന പൂ​ഴി​ക്കു​ന്നി​ലെ പൂ​ക്ക​ള​ത്തി​ൽ മ​ത​മൈ​ത്രി സ​ന്ദേ​ശം.
പൂ​ഴി​ക്കു​ന്ന് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പൂ​ക്ക​ള​ത്തി​ൽ ഗ​ണ​പ​തി​യും മ​ഹാ​വി​ഷ്ണു​വും യേ​ശു​ക്രി​സ്തു​വും ഇ​ടം പി​ടി​ച്ചു.
എ​ല്ലാ വ​ർ​ഷ​വും പൂ​വും ഇ​ല​യും​മാ​ത്രം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന അ​ത്ത​പൂ​ക്ക​ള​ത്തി​നു​ള്ള ചെ​ല​വ് ഓ​രോ ദി​വ​സ​വും നാ​ട്ടു​കാ​രി​ലാ​രെ​ങ്കി​ലു​മാ​ണ് വ​ഹി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ അ​ത്തം തു​ട​ങ്ങി​യ​ത് വി​നാ​യ​ക​ച​തു​ർ​ഥി​ക്കാ​യ​തി​നാ​ൽ ഗ​ണ​പ​തി​യു​ടെ ചി​ത്ര​ത്തോ​ടെ​യാ​ണ് പൂ​ക്ക​ള​മി​ട്ട​ത്. ര​ണ്ടാം നാ​ൾ മ​ഹാ​വി​ഷ്ണു​വി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു അ​ത്ത​ത്ത​ട്ടി​ൽ. ശ​നി​യാ​ഴ്ച യേ​ശു​വി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ശി​വ​നും പാ​ർ​വ​തി​യു​മാ​യി​രു​ന്നു പൂ​ക്ക​ള​ത്തി​ൽ .
സി​ദ്ധി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. ഇ​രു​പ​ത​ടി നീ​ള​വും പ​തി​ന​ഞ്ച​ടി വീ​തി​യി​ലും ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ത​ന്നെ വ​ലി​യ അ​ത്ത​പൂ​ക്ക​ള​മാ​ണ് എ​ല്ലാ​വ​ർ​ഷ​വും പൂ​ഴി​ക്കു​ന്നി​ൽ ഒ​രു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ പൂ​ഴി​ക്കു​ന്നി​ലെ അ​ത്തം വ​ലി​യ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യും.
ദി​വ​സ​വും ആ​യി​ര​ക​ണ​ക്കി​ന് രൂ​പ​യു​ടെ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​ത്. പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ തോ​വാ​ള​യി​ൽ നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ആ​രം​ഭി​ക്കു​ന്ന അ​ത്ത​മൊ​രു​ക്ക​ൽ പു​ല​ർ​ച്ചെ വ​രെ നീ​ളും.
സ​മി​തി​യി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ സ​ജീ​വി​ന്‍റെ​യും ബി​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പൗ​ര​സ​മി​തി അം​ഗ​ങ്ങ​ൾ പൂ​ക്ക​ള​മി​ടു​ന്ന​ത്. അ​ത്ത​പൂ​ക്ക​ള​ത്തോ​ടോ​പ്പം വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും പൂ​ഴി​ക്കു​ന്ന് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ഴി​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ ന​ട​ക്കും.