വ​യ്യേ​റ്റ് ജം​ഗ്ഷ​നിൽ അപകടപരന്പര; നാ​ലു​വാ​ഹ​നങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Wednesday, September 11, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പം നാ​ലു​വാ​ഹ​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. സ്ഥാ​ന പാ​ത​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ല് വ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
മു​ന്പി​ൽ പോ​യ കാ​ർ പൊ​ടു​ന്ന​നെ ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​പി​ന്നാ​ലെ വ​രു​ക​യാ​യി​രു​ന്ന പി​ക് അ​പ്പും കാ​റു​ക​ളു​മാ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. കാ​രേ​റ്റ് കൊ​ടു​വ​ഴ​ന്നൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​രു​പ​ത്രി​യി​ലേ​യ്ക്ക് ചെ​ക്ക​പ്പി​നാ​യി പോ​കു​ക​യാ​യി​രു​ന്ന നാ​ൽ​പ​ത് ദി​വ​സം പ്രാ​യ​മു​ള്ള കൈ ​കു​ഞ്ഞു​മാ​യി വ​ന്ന വാ​ഹ​ന​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു .
കു​ഞ്ഞി​ന്‍റെ ത​ല സീ​റ്റി​ൽ മു​ട്ടി​യ​തി​നെ തു​ട​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.