ന​ല്ല സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് ഫി​ൽ​ക്ക മാ​തൃ​ക: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ
Sunday, September 15, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തി​ന് പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടാ​ത്ത ഇ​ക്കാ​ല​ത്ത് ന​ല്ല സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഫി​ൽ​ക്ക ഫി​ലിം സൊ​സൈ​റ്റി​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ.​ഫി​ലിം ല​വേ​ഴ്സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ഫി​ൽ​ക്ക) 19-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ഫി​ൽ​ക്ക പ്ര​സി​ഡ​ന്‍റ് ഭ​വാ​നി ചീ​ര​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫെ​സ്റ്റി​വ​ൽ ബു​ക്ക് ഡോ.​വി.​രാ​ജ കൃ​ഷ്ണ​നു ന​ൽ​കി അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

പി​എം​ജി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ഹാ​ളി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 10 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.​ജാ​ഫ്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ വി.​കെ. ജോ​സ​ഫി​നെ ഭ​വാ​നി ചീ​ര​ത്ത് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ.​മീ​രാ​സാ​ഹി​ബ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു, ഫി​ൽ​ക്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​എം. കെ.​പി. നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​വി​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ട്ര​ട​റി ഡി. ​ര​വി​കു​മാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ച​ല​ച്ചി​ത്രോ​ത്സ​വം വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.