അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ചു
Sunday, September 15, 2019 1:07 AM IST
നേ​മം: അ​റ​സ്റ്റി​ലാ​യ​വ​ർ മ​ദ്യ ല​ഹ​രി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ചു.അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ര​ഞ്ജി​ത്ത് ( 35 ) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി രാ​ജേ​ഷ് (35), തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി ര​തീ​ഷ് (33) പാ​രൂ​ർ​ക്കു​ഴി സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ൻ (34), പ​ക​ലൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ച​ന്ദ്ര​ൻ (61) എ​ന്നി​വ​രെ​യാ​ണ് നേ​മം പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ള്ളി​ച്ച​ലി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ദ്യ​പാ​ന സം​ഘം ര​ഞ്ജി​ത്തി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച ഹ​രീ​ഷ് എ​ന്ന പോ​ലീ​സു​കാ​ര​നും പ​രി​ക്കു​ണ്ട്. മ​ർ​ദ​ന​മേ​റ്റ ര​ഞ്ജി​ത്ത് നേ​മം ശാ​ന്തി​വി​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.