നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മീ​ൻ​പി​ടിത്തം; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Monday, September 16, 2019 12:32 AM IST
വി​ഴി​ഞ്ഞം: നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് തീ​ര​ത്തു​നി​ന്ന് വ​ൻ​കി​ട ബോ​ട്ടു​ക​ൾ മീ​ൻ പി​ടി​ക്കു​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ തീ​ര​ത്താ​ണ് അ​ന​ധി​കൃ​ത മീ​ൻ​പി​ടു​ത്തം ന​ട​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മാ​ത്ര​മാ​യൊ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ട​ൽ കാ​ക്കാ​ൻ ചു​മ​ത​ല​യു​ള്ള ജി​ല്ല​യി​ലെ മൂ​ന്ന് തീ​ര​ദേ​ശ സ്റ്റേ​ഷ​നി​ലെ പോ​ലീ​സും ബോ​ട്ടി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി.
യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ടു​ക​ൾ​ക്ക് പ​തി​നാ​റ് ഫാ​ത്തം (ഏ​ക​ദേ​ശം മു​പ്പ​ത് കി​ലോ​മീ​റ്റ​ർ) ഉ​ൾ​ക്ക​ട​ലി​ന​പ്പു​റ​ത്ത് നി​ന്നു​ള്ള മീ​ൻ​പി​ടി​ത്ത​ത്തി​നാ​ണ് അ​നു​മ​തി.​കൂ​ടാ​തെ വ​ല​യി​ടാ​ൻ മു​പ്പ​ത് മീ​റ്റ​ർ ആ​ഴ​മെ​ങ്കി​ലും വേ​ണ​മെ​ന്ന നി​യ​മ​വു​മു​ണ്ട്. എ​ന്നാ​ൽ പ്ര​കൃ​ത്യാ നി​ശ്ചി​ത​ആ​ഴ​മു​ള്ള ജി​ല്ല​യി​ലെ തീ​ര​ങ്ങ​ള​ളോ​ട് ചേ​ർ​ന്ന് ട്രോ​ള​ർ ബോ​ട്ടു​ക​ൾ മീ​ൻ പി​ടി​ക്കു​ന്ന​താ​ണ് അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യ​ത്.
ഇ​ങ്ങ​നെ​യു​ള്ള അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം പ​ര​മ്പ​രാ​ഗ​ത​ക്കാ​രും ബോ​ട്ടു​കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഘ​ർ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല​യു​ള്ള പൂ​വാ​ർ ,വി​ഴി​ഞ്ഞം, അ​ഞ്ചു​തെ​ങ്ങ് എ​ന്നീ തീ​ര​ദേ​ശ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ട​ലി​ൽ ഇ​റ​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ബോ​ട്ടു​മി​ല്ല. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മു​ത​ൽ ജി​ല്ല​യു​ടെ അ​ങ്ങേ​യ​റ്റ​ത്തെ കാ​പ്പി​ൽ വ​രെ പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ ചു​മ​ത​ല​യു​ള്ള വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് ആ​കെ​യു​ള്ള​ത് ഒ​രു വാ​ട​ക ബോ​ട്ടു​മാ​ത്ര​മാ​ണു​ള്ള​ത്.