അ​രു​വി​ക്ക​ര​യി​ലെ കു​പ്പി​വെ​ള്ള ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക: അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി
Tuesday, September 17, 2019 12:17 AM IST
നെ​ടു​മ​ങ്ങാ​ട് : നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​യി ആ​റു​മാ​സം ക​ഴി​ഞ്ഞി​ഞ്ഞി​ട്ടും അ​രു​വി​ക്ക​ര​യി​ലെ കു​പ്പി​വെ​ള്ള​ഫാ​ക്ട​റി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി. ചി​ല ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ന്ന് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് വ​ലി​യ ലാ​ഭം ഉ​ണ്ടാ​കു​വാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ​വി​ല​യി​ല്‍ കു​പ്പി​വെ​ള്ളം ല​ഭി​ക്കാ​നും സ​ഹാ​യ​ക​മാ​കു​ന്ന കു​പ്പി​വെ​ള്ള​ഫാ​ക്ട​റി അ​ടി​യ​ന്തി​ര​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ നി​ല​നി​ല്‍​പ്പി​ന് ത​ന്നെ ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ളാ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ഐ​എ​ന്‍​ടി​യു​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ജി​ല്ല​യി​ലെ വി​വി​ധ ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ചു വ​ന്ന വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സം​ര​ക്ഷ​ണ സ​ദ​സു​ക​ളു​ടെ സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ത​മ്പാ​നൂ​ര്‍ ര​വി മു​ഖ്യാ​തി​ഥി​യാ​യി. ബി.​ആ​ര്‍.​എം. ഷ​ഫീ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ,കെ. ​അ​നി​ല്‍ കു​മാ​ര്‍, പി. ​ബി​ജു, ജോ​യ​ല്‍​സിം​ഗ്, സി. ​റി​ജി​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.