കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ന​ശി​പ്പി​ച്ചു
Tuesday, September 17, 2019 12:24 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​നാ​ശ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട്ടി​ലും മ​ണ​ലി​മു​ക്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
കൂ​ട്ട​മാ​യെ​ത്തി​യ പ​ന്നി​ക്കൂ​ട്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം വി​ത​ച്ച​ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ഞ്ഞാ​റ​മൂ​ട് -മ​ണ​ലി​മു​ക്ക് റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
പി​ച്ചി​മം​ഗ​ലം സ​ലീം, കോ​റു​മ​ല സു​ബൈ​ർ എ​ന്നി​വ​രു​ടെ മ​രി​ച്ചീ​നി​യും ,വാ​ഴ​യും, റ​ബ​റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച പ​ന്നി​ക്കൂ​ട്ടം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി​മാ​റി​യി​രി​ക്കു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.