വ​രു​മാ​ന​ത്തി​ല്‍ സ​ര്‍​വ​കാ​ല നേ​ട്ട​വുമായി നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ
Wednesday, September 18, 2019 12:40 AM IST
നെ​ടു​മ​ങ്ങാ​ട് : വ​രു​മാ​ന​ത്തി​ല്‍ സ​ര്‍​വ​കാ​ല നേ​ട്ട​മു​ണ്ടാ​ക്കി നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ.​തി​ങ്ക​ളാ​ഴ്ച മാ​ത്രം ഡി​പ്പോ​നേ​ടി​യ​ത് 9,28,676രൂ​പ. ഇ​പ്പോ​ഴു​ള്ള 62ഷെ​ഡ്യൂ​ളു​കി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം വ​രു​മാ​ന​മു​ണ്ടാ​ക്കി​യ​ത്.
ശ​രാ​ശ​രി വ​രു​മാ​നം ആ​റു​ല​ക്ഷം രൂ​പ വ​രെ ആ​യി​രു​ന്ന​ത് ഇ​ക്ക​ഴി​ഞ്ഞ ആ​റു​മാ​സം കൊ​ണ്ട് ഏ​ഴ​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട്ടു നി​ന്നും തി​രു​വ​ന​ന്ത​പു​രം-​കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്തേ​ക്കു സ​ര്‍​വീ​സു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.
പു​തു​താ​യി അ​ഞ്ച് ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും ഗു​രു​വാ​യൂ​രി​ലേ ക്ക് ​ഒ​രു സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സും ആ​രം​ഭി​ച്ചു.
ദീ​ര്‍​ഘ ദൂ​ര സ​ര്‍​വീ​സു​ക​ള്‍​ക്ക് ഏ​ത് സ​മ​യ​ത്തും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​വാ​നു​ള്ള ഓ​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​വും സാ​ധ്യ​മാ​യി വ​രു​ന്നു​ണ്ടെ​ന്നം ഇ​തു​കൂ​ടി വ​രു​ന്ന​തോ​ടെ ഡി​പ്പോ വ​രു​മാ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ദ്ധ​ന​വു​ണ്ടാ​കു​മെ​ന്ന് ഡി​ടി​ഒ കെ.​സു​രേ​ഷ്ക്കു​മാ​ര്‍ പ​റ​ഞ്ഞു.