ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​വാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് പ​തി​നൊ​ന്ന് വ​ർ​ഷം
Wednesday, September 18, 2019 12:55 AM IST
നേ​മം : താ​ലൂ​ക്ക് പ​ദ​വി ല​ഭി​ച്ചി​ട്ടും ശാ​ന്തി​വി​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ശാ​ന്തി. ഇ​വി​ടെ​ത്തെ പ്ര​സ​വ വാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് പ​തി​നൊ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മെ​രി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ പി.​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് പ്ര​സ​വ വാ​ർ​ഡ് നി​ർ​മി​ച്ചു നി​ൽ​കി​യ​ത്. ഈ ​കെ​ട്ടി​ടം ഇ​പ്പോ​ൾ മ​റ്റ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ര​ണ്ടാ​യി​ര​ത്തി പ​തി​നൊ​ന്നി​ലാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ദ​വി​യി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​യ​ത്. താ​ലൂ​ക്ക് പ​ദ​വി​യു​ള്ള ആ​ശു​പ​ത്രി​ക്ക് വേ​ണ്ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും എ​ണ്ണ​ത്തി​ൽ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മേ ഈ ​ആ​ശു​പ​ത്രി​യി​ലു​ള്ളൂ.
വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ താ​ലൂ​ക്ക് പ​ദ​വി​യു​ള്ള ഒ​രാ​ശു​പ​ത്രി​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 31 ഡോ​ക്ട​ർ​മാ​രും 159 മ​റ്റ് ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ്. നി​ല​വി​ൽ 14 ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മേ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ലു​ള്ളൂ. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ശാ​ന്തി​വി​ള സാ​ധു​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ ശാ​ന്തി​വി​ള സു​ബൈ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ മ​റു​പ​ടി​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യ നേ​മം മേ​ഖ​ല​യി​ലേ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ക​ല്ലി​യൂ​ർ, പ​ള്ളി​ച്ച​ൽ, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​ത്.
ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍റെ ഒ​രു കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച പു​തി​യ വാ​ർ​ഡ് ഇ​തു​വ​രേ​യും രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. പു​തു​താ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റി​ല്ലാ​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് തു​റ​ക്കാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ആ​ശു​പ​ത്രി പ​ടി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.