അ​ങ്ക​ണ​വാ​ടി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 12:55 AM IST
പാ​റ​ശാ​ല: പ​ഞ്ചാ​യ​ത്ത് വ​ന്യ​കോ​ട് വാ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ച പു​തി​യ അ​ങ്ക​ണ​വാ​ടി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു.
കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും മ​ന്ദി​ര​ത്തി​നോ​ട് ചേ​ര്‍​ന്ന് സാം​സ്കാ​രി​ക നി​ല​യം നി​ര്‍​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നോ​ഹ​ര​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത മ​ന്ദി​ര​ത്തി​ല്‍ സ്വീ​ക​ര​ണ​മു​റി, ശു​ചി​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യ്ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നും എ​ട്ട​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ന്ദി​രം നി​ര്‍​മി​ച്ച​ത്.
പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷാ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വൈ. ​സ​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം മി​നി വി​ജ​യ​കു​മാ​ര്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.