മീ​ര വ​ധ​ക്കേ​സ്; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Sunday, September 22, 2019 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മ​ഞ്ച പേ​രു​മ​ല കി​ഴ​ക്കേ​ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മീ​ര​യെ അ​മ്മ​യും അ​മ്മ​യു​ടെ കാ​മു​ക​നും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി പൊ​ട്ട​ക്കി​ണ​റ്റി​ൽ ത​ള്ളി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ ന​ൽ​കി. സം​ഭ​വം ന​ട​ന്ന് 84-ാം ദി​വ​സ​മാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം സാ​ക്ഷി​ക​ളും നൂ​റി​ല​ധി​കം റി​ക്കാ​ർ​ഡു​ക​ളും നൂ​റി​ല​ധി​കം തൊ​ണ്ടി മു​ത​ലു​ക​ളും തെ​ളി​വി​ലേ​ക്ക് ഹാ​ജ​രാ​ക്കി.

പ്ര​തി​ക​ളാ​യ മീ​ര​യു​ടെ അ​മ്മ മ​ഞ്ജു​ഷ​യും കാ​മു​ക​നാ​യ ക​രി​പ്പൂ​ര് കാ​രാ​ന്ത​ല കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ അ​നീ​ഷും ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. പ്ര​തി​ക​ൾ ത​മ്മി​ലു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തി​ന് മ​ക​ൾ ത​ട​സം നി​ന്ന​തി​നാ​ണ് പ്ര​തി​ക​ൾ ഈ ​കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത്. കൃ​ത്യ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ത​മി​ഴ് നാ​ട്ടി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ര​വെ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ വി. ​രാ​ജേ​ഷ് കു​മാ​റാ​ണ് കു​റ്റ​പ​ത്രം കോ​ട​യി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.