ത​ട്ടു​ക​ട​ക്കാ​ര​നെ ആക്രമിച്ച കേസ്: ര​ണ്ടു പേ​ര്‍​കൂ​ടി പി​ടി​യി​ല്‍
Sunday, October 13, 2019 12:18 AM IST
മെ​ഡി​ക്ക​ല്‍കോ​ള​ജ്: ത​ട്ടു​ക​ട​ക്കാ​ര​നെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പരാതിയി​ല്‍ ര​ണ്ടു​പേ​രെ കൂ​ടി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​ങ്കാ​ട് സ്വ​ദേ​ശി രാ​ഹു​ല്‍ (29), തെ​ന്നൂ​ര്‍ സ്വ​ദേ​ശി സ​നു​കു​മാ​ര്‍ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ക്കോ​ല സ്വ​ദേ​ശി വി​ധു (50)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​യി​ലെ​ത്തി​യ സം​ഘം സി​ഗ​ര​റ്റ് ചോ​ദി​ച്ച​പ്പോ​ള്‍ കൊ​ടു​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ ഒ​രാ​ളെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്ഐ ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.