പ​ത്തു കു​പ്പി​ക്ക് ര​ണ്ട് ഗ​പ്പി പ​ദ്ധ​തി​യു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Sunday, October 13, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ വി​എ​ച്ച്എ​സ്എ​സ് ഫോ​ർ ബോ​യ്സ് ആ​റ്റി​ങ്ങ​ൽ വി​എ​ച്ച്എ​സ്ഇ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ ശേ​ഖ​രി​ക്കു​ന്നു. 10 കു​പ്പി​ക​ൾ പ​ക​രം സ​മ്മാ​ന​മാ​യി ര​ണ്ട് ഗ​പ്പി മീ​നു​ക​ളെ ന​ൽ​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബി. ​സ​ത്യ​ൻ എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു. ശേ​ഖ​രി​ക്കു​ന്ന കു​പ്പി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പു​ന​രു​പ​യോ​ഗി​ക്കാ​ൻ ന​ൽ​കും. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. എ​സ്. രേ​ഖ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി .​എ​സ്. വി​ജു​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ര​ജി​ത് കു​മാ​ർ, വി ​എ​ച്ച് എ​സ് എ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ര​ളീ​ധ​ര​ൻ, പി​ടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ന്ദ്ര നാ​യ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​പി.​അ​രു​ൺ , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി .​വി .മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.