മത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Sunday, October 13, 2019 12:22 AM IST
വി​തു​ര : മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങോ​ട് വാ​ർ​ഡി​ൽ മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ജ​ഗ​നാ​ഥ​ൻ നാ​യ​രു​ടെ പു​ര​യി​ട​ത്തി​ൽ നി​ർ​മി​ച്ച മാ​തൃ​ക കു​ള​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹീം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​സു​ജാ​ത, വാ​ർ​ഡ് മെ​മ്പ​ർ ആ​ർ. സു​ജാ​ത, മ​ത്സ്യ​ക​ർ​ഷ​ക പ്ര​മോ​ട്ട​ർ ത​ച്ച​ൻ​കോ​ട് മ​നോ​ഹ​ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​മോ​ൾ, എ​ഇ സീ​ന, ഓ​വ​സി​യ​ർ പ്ര​ദീ​പ്ശ്രീ​ധ​ർ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.