വീ​ട്ടു​ട​മ​സ്ഥ​നും വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചെ​ത്തി​യ​വ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; രണ്ട് കേസെടുത്തു
Friday, October 18, 2019 1:16 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് പാ​ണാ​ങ്ക​ര​യി​ല്‍ വീ​ട്ടു​ട​മ​സ്ഥ​നും വോ​ട്ട​ഭ്യ​ര്‍​ത്ഥി​ച്ചെ​ത്തി​യ​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പാ​ണാ​ങ്ക​ര സ്വ​ദേ​ശി​യും വീ​ട്ടു​ട​മ​സ്ഥ​നു​മാ​യ മോ​ഹ​ന​ന്‍ (61), ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ദേ​വ​ദാ​സ് (48) എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

മോ​ഹ​ന​ന്‍റെ വീ​ട്ടി​ല്‍ വോ​ട്ടു​ചോ​ദി​ച്ച് എ​ത്തി​യ​വ​രോ​ട്, പാ​ര്‍​ട്ടി​ക്കാ​ര്‍ ആ​രും ത​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പി​ന്നെ​ന്തി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും ചോ​ദി​ച്ചു. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മാ​യി. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്. മോ​ഹ​ന​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​യു​ന്നു. ത​ല​യ്ക്കും നെ​റ്റി​ക്കും പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ദേ​വ​ദാ​സും ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.