കെ​എ​സ്എ​ഫ്ഇ: ബൈ​ക്ക് റാ​ലി​യും റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2019 1:18 AM IST
ആ​റ്റി​ങ്ങ​ൽ: കെ​എ​സ്എ​ഫ്ഇ​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ റീ​ജ​ണി​ലെ ശാ​ഖ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ബൈ​ക്ക് റാ​ലി​യും റോ​ഡ് ഷോ​യും ആ​റ്റി​ങ്ങ​ലി​ൽ സം​ഘ​ടി​പ്പി​ച്ചു.

ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്, അ​ഞ്ച​ൽ, പു​ന​ലൂ​ർ എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 44 കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ളാ​ണ് ആ​റ്റി​ങ്ങ​ൽ റീ​ജ​ണി​ൽ ഉ​ള്ള​ത്. ആ​റ്റി​ങ്ങ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ക​ച്ചേ​രി ന​ട​യി​ൽ സ​മാ​പി​ച്ചു.സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രു​ടെ ക​ലാ കാ​യി​ക മേ​ള 19, 20 തീ​യ​തി​ക​ളി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഗ്രൗ​ണ്ട്, കോ​ള​ജ് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

കാ​യി​ക മേ​ള ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ളി​ന്പ്യ​ൻ ജി​ൻ​സി ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.ക​ലാ മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ ബി. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ സു​ധീ​ർ ക​ര​മ​ന മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. പ്ര​മു​ഖ ബാ​ല​സാ​ഹി​ത്യ​കാ​ര​നാ​യ എ​സ് .ആ​ർ. ലാ​ൽ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും.