മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​യാ​യ മ​ഴ; ക​ല്ലാ​ർ ക​ര​ക​വി​ഞ്ഞു
Friday, October 18, 2019 1:18 AM IST
വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​യാ​യ മ​ഴ തു​ട​രു​ന്നു. പൊ​ന്മു​ടി, ബ്രൈ​മൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​മു​ത​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​ത്. പൊ​ന്മു​ടി​യി​ൽ നാ​ലു മ​ണി​ക്കൂ​റോ​ള​മാ​ണ് തോ​രാ​തെ മ​ഴ പെ​യ്ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ല്ലാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യും ചെ​യ്തു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ താ​വ​യ്ക്ക​ൽ, ആ​ന​പ്പാ​റ, പൊ​ന്നാം​ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​ർ​ന്നു. സൂ​ര്യ കാ​ന്തി, പൊ​ന്നാം​ചു​ണ്ട് പാ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ബ്രൈ​മൂ​റി​ൽ ശ​ക്ത​മാ​യ മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. ബ്രൈ​മൂ​റി​ലേ​യ്ക്ക് പോ​കു​ന്ന​വ​ഴി മേ​രി ഗോ​ൾ​ഡി​നു മു​ക​ൾ ഭാ​ഗ​ത്താ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. പൊ​ൻ‌​മു​ടി​യി​ൽ പോ​കു​ന്ന റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ഞ്ഞു. ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു . പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രെ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ പൊ​ൻ‌​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി അ​ഭ്യൂ​ഹം പ​ട​രു​ന്നു​ണ്ട്. മ​ഴ പേ​പ്പാ​റ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​കും.