പ്രാ​വ​ച്ച​ന്പ​ലം - കോ​ണ്‍​വെ​ന്‍റ് റോ​ഡ് നാ​ട്ടു​കാ​ർ ഉ​പ​രോ​ധി​ച്ചു
Saturday, October 19, 2019 12:38 AM IST
നേ​മം : പ്രാ​വ​ച്ച​ന്പ​ലം - കോ​ണ്‍​വെ​ന്‍റ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. മാ​സ​ങ്ങ​ളാ​യി റോ​ഡ് പ​ണി​ക്കെ​ന്ന പേ​രി​ൽ റോ​ഡ് കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ഉ​പ​രോ​ധം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ഇ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മ​ട​ക്ക​മു​ള്ള​വ​രെ​ത്തി കോ​ണ്‍​ട്രാ​ക്ട​റെ കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ പ​ത്ത​ര​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ള​കു​ടി​യൂ​ർ​കോ​ണം, ഉ​പ​നി​യൂ​ർ വാ​ർ​ഡു​ക​ളി​ലു​ൾ​പ്പെ​ടു​ന്ന​താ​ണ് റോ​ഡ്. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ​ണി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.