കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളും
Sunday, October 20, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും. പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ആ​വേ​ശം മു​റു​കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ളാ​യ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്ത് കൊ​ട്ടി​ക്ക​ലാ​ശ​വേ​ദി​യാ​യ പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ആ​വേ​ശ​പൂ​ർ​വ​മാ​ണ് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യെ എ​ടു​ത്തു​പൊ​ക്കി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശം പ​ങ്കി​ട്ടു. ഇ​തി​നു ശേ​ഷം ജെ​സി​ബി​ക്കു മു​ക​ളി​ൽ ക​യ​റി സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രെ കൈ​വീ​ശി​ക്കാ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്, താ​ഴെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. കൊ​ട്ടു​പാ​ട്ടു​മാ​യി ക​ളം നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ ബാ​ന്‍ഡ് മേ​ള​ത്തി​നി​ടെ​യാ​ണ് പ​ര​സ്പ​രം കൊ​ന്പു​കോ​ർ​ത്ത​ത്. വാ​ക്കേ​റ്റം ഉ​ന്തും ത​ള്ളു​മാ​യ​പ്പോ​ഴേ​ക്കും മു​ക​ളി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി പ്ര​വ​ർ​ത്ത​ക​രെ വി​ല​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​ശ്നം അ​വ​സാ​നി​ച്ച​ത്.