വീ​ട് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Sunday, October 20, 2019 12:03 AM IST
പോ​ത്ത​ൻ​കോ​ട്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന് യു​വ​തി​യേ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം.​ജ​ന​രോ​ക്ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ൻ​മാ​റി. അ​യി​രൂ​പ്പാ​റ മ​രു​തും​മൂ​ട് ത​യ്ക്കാ​പ​ള്ളി​യ്ക്ക് എ​തി​ർ​വ​ശ​ത്ത് ഷാ​ഫി മ​ൻ​സി​ലി​ൽ ഷം​ന​യും(28) കു​ടും​ബ​ത്തെ​യു​മാ​ണ് വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ പോ​ത്ത​ൻ​കോ​ട് പോ​ലീ​സെ​ത്തി​യ​ത്. വീ​ടൊ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സി​ന് മു​ന്നി​ൽ മ​ക​നു​മാ​യി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യാ​ണ് ഷം​ന നി​ല​യു​റ​ച്ച​ത്.

ഭ​ർ​ത്തൃ​മാ​താ​വ് ന​ൽ​കി​യ കേ​സി​ൽ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് രാ​വി​ലെ 9.30 ന് ​വീ​ട്ടി​ൽ എ​ത്തി​യ​ത്. ഷം​ന​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​റു വ​യ​സു​കാ​ര​നെ​യും കോ​ട​തി​യെ വി​ധി​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കാ​ൻ പോ​ത്ത​ൻ​കോ​ട് സി​ഐ പി.​എ​സ്. സു​ജി​ത്ത്, എ​സ്ഐ അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി​യ​ത്.

ഷം​ന ക​ത​ക​ട​ച്ച് വീ​ടി​ന​ക​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി ന​ട​ത്തി. തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യേ​യും ആം​ബു​ല​ൻ​സും പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി. നാ​ട്ടു​കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. ഷം​ന​യു​ടെ ഭ​ർ​ത്താ​വ് ഷാ​ഫി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. ഷം​ന​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു പു​തി​യ ഇ​രു​നി​ല വീ​ട് വ​യ്ക്കു​ക​യും ചെ​യ്തു. ഇ​യാ​ൾ മൂ​ന്നാ​മ​ത്തെ വി​വാ​ഹം തൃ​ശൂ​ർ ചാ​വ​ക്കാ​ട് നി​ന്ന് ക​ഴി​ച്ച​താ​യും വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ല​ഭി​ച്ചു.

2015 മു​ത​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2008 ന​വം​ബ​റി​ലാ​ണ് കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി​യാ​യ ഷം​ന​യെ ഷാ​ഫി വി​വാ​ഹം ക​ഴി​ച്ച​ത്. ഷാ​ഫി​യു​ടെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. 2015ലാ​ണ് കു​ടും​ബ​വീ​ടി​ന് സ​മീ​പം പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത വീ​ട്ടി​ൽ ഷാ​ഫി​യും ഷം​ന​യും മൂ​ന്നു മാ​സം മാ​ത്ര​മാ​ണ് ഒ​രു​മി​ച്ച് താ​മ​സി​ച്ച​ത്. ഇ​യാ​ൾ ഗ​ൾ​ഫി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​യ​താ​യി ഷം​ന പ​റ​ഞ്ഞു.