വ്യ​ത്യ​സ്ത​മാ​യി മ​രി​യ​ൻ എ​ക്സി​ബി​ഷൻ
Sunday, October 20, 2019 12:03 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ വ്യ​ത്യ​സ്ത​മാ​വു​ന്നു.​പ​ള്ളി​പ​രി​സ​ര​ത്തും പാ​രി​ഷ്ഹാ​ളി​ലു​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ മ​റി​യ​ത്തി​ന്‍റെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ൾ ഉ​ണ്ട്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​ങ്ങ​ളി​ലും വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലു​മു​ള്ള മാ​താ​വി​ന്‍റെ ചി​ത്ര​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള മ​റി​യ​ത്തി​ന്‍റെ വി​വി​ധ ദ​ർ​ശ​ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. മൈ​ക്കി​ൾ ആ​ൻ​ഞ്ച​ലോ, റാ​ഫേ​ൽ, ലി​യ​നാ​ഡോ ഡാ​വി​ൻ​ഞ്ചി തു​ട​ങ്ങി പ്ര​സി​ദ്ധ ചി​ത്ര​കാ​ര​ൻ​മാ​രു​ടെ ഭാ​വ​ന​യി​ലെ മ​റി​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം പി​ടി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള ജ​പ​മാ​ല​ക​ൾ കാ​ശു​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.