ലോ​ട്ട​റി​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ
Monday, October 21, 2019 12:40 AM IST
നെ​ടു​മ​ങ്ങാ​ട് : ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളി​ൽ നി​ന്ന് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ.
​മ​ന്നൂ​ർ​ക്കോ​ണം എ​കെ​ജി ന​ഗ​ർ വ​ട​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സു​ലൈ​മാ​ൻ(29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ചു​ള്ളി​മാ​നൂ​ർ പെ​ട്രോ​ൾ പ​മ്പി​ന​ക​ത്തു ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ചു​ള്ളി​മാ​നൂ​ർ ചെ​റു​വേ​ലി മി​നി ഭ​വ​നി​ൽ മ​ണി​യ​ന്‍റെ (76) കൈ​യി​ൽ നി​ന്നും ലോ​ട്ട​റി​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ണി​യ​ന്‍റെ കൈ​യി​ൽ നി​ന്നും 610 രു​പ​യു​ടെ ലോ​ട്ട​റി വാ​ങ്ങി​യ​ശേ​ഷം ര​ണ്ടാ​യി​രം രൂ​പ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല്ല​റ ചോ​ദി​ച്ച് ബാ​ക്കി പ​ണം വാ​ങ്ങി​യ​ശേ​ഷം ര​ണ്ടാ​യി​രം കൊ​ടു​ക്കാ​തെ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു .