ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Monday, October 21, 2019 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ അ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
അ​ടു​ത്ത 48 മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ പോ​കു​ന്ന​തും ന​ദി​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട് ജി​ല്ല​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജി​ല്ല​വി​ട്ട് പോ​ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

ജാ​ഗ്ര​താ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ വ​കു​പ്പു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, ആ​രോ​ഗ്യം, ഫി​ഷ​റീ​സ്, പൊ​തു​മ​രാ​മ​ത്ത്, തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.​

മു​ൻ​ക​രു​ത​ലു​ക​ൾ വി​ല​യി​രു​ത്താ​ൻ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു.