80ല​ക്ഷം രൂപ ത​ട്ടി​യെ​ടു​ത്ത​ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​താ​യി സൂ​ച​ന
Tuesday, October 22, 2019 12:04 AM IST
വി​ഴി​ഞ്ഞം: വ​സ്തു​വാ​ങ്ങാ​ൻ പൂ​വാ​റി​ൽ സു​ഹൃ​ത്തു​മാ​യി എ​ത്തി​യ ആ​ളു​ടെ കൈ​യി​ൽ നി​ന്ന് 80ല​ക്ഷം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന.​സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് പൂ​വാ​ർ പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​റ്റി​ങ്ങ​ൾ സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ കൈ​യി​ൽ​നി​ന്നാ​ണ് പൂ​വാ​റി​ൽ​വ​ച്ച് 80ല​ക്ഷ​ത്തോ​ളം രൂ​പ ഒ​രു​സം​ഘം​പി​ടി​ച്ച് പ​റി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​വാ​ർ ബീ​ച്ച്റോ​ഡി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഇ​ട​നി​ല​ക്കാ​രാ​ണ് അ​ബ്ദു​ൾ മ​ജി​ദി​നെ പ​ണ​വു​മാ​യി പൂ​വാ​റി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച​ത്. ഇ​ട​നി​ല​ക്കാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​സ്തു​ഉ​ട​മ​യെ നേ​രി​ൽ കാ​ണാ​ൻ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഒ​രു​സം​ഘം എ​ത്തി​ഹോ​ട്ട​ലി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ​ശേ​ഷം പ​ണം അ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ച് പ​റി​ച്ച് ക​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ പ​ണം അ​ട​ങ്ങി​യ ബാ​ഗു​മാ​യി സ്വ​കാ​ര്യ ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ​ത്തി ലും, ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലും പ്ര​തി​ക​ൾ ബാ​ഗു​മാ​യി ഓ​ടു​ന്ന ദ്യ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ ര​ണ്ട് പേ​രെ തേ​ങ്ങാപ​ട്ട​ണ​ത്തു നി​ന്നും, ഒ​രാ​ളെ മാ​ർ​ത്താ​ണ്ടം,പൂ​ന്തു​റ പൂ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. ഇ​ട​നി​ല​ക്കാ​ർ പ​ണം​ത​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി​ആ​സൂ​ത്ര​ണം ചെ​യ്ത് പ​ണം ഉ​ട​മ​യെ​പൂ​വാ​റി​ൽ എ​ത്തി​ച്ച​താ​യാ​ണ് സൂ​ച​ന.