ചി​കി​ത്സ വൈ​കി, നുമോ​ണി​യ ബാ​ധി​ച്ച പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു
Wednesday, October 23, 2019 12:03 AM IST
ക​ഴ​ക്കൂ​ട്ടം : നുമോ​ണി​യ ബാ​ധി​ച്ച പ​തി​നാ​റു​കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പെ​രു​മാ​തു​റ ത​ടി​മി​ല്ലി​ന​ടു​ത്ത് തെ​രു​വി​ല്‍ പു​റ​മ്പോ​ക്ക് വീ​ട്ടി​ല്‍ ബാ​ജി-​റ​ഹി​ല ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ സു​ഹൈ​ല്‍ (16) ആ​ണ് മ​രി​ച്ച​ത്. സു​ഹൈ​ല്‍ പെ​രു​മാ​തു​റ​യി​ല്‍ മീ​നി​ല്‍ ഐ​സി​ലി​ടു​ന്ന ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു . സു​ഹൈ​ലി​നെ പ​നി​യോ​ടെ ക​ഴി​ഞ്ഞ 12നാ​ണ് ഉ​മ്മ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ൻ ഡോ​ക്ട​ര്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​ഹൈ​ലി​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രി​ക​യും നാ​ട്ടി​ലു​ള്ള ഒ​രു ഉ​സ്താ​ദി​നെ​ക്കാ​ണി​ച്ച് ജ​പം ന​ട​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ ‍ പ്രാ​ര്‍​ഥ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​വി​ടെ​വെ​ച്ച് ജ​പി​ച്ച ച​ര​ടു​കെ​ട്ടി​യ​തി​നു​ശേ​ഷം സു​ഹൈ​ലി​നെ വീ​ട്ടി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ വീ​ണ്ടും അ​വ​ശ​നാ​യ കു​ട്ടി​യെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രി സു​ഹൈ​ല്‍ മ​രി​ച്ചു. സം​ഭ​വ​ത്തെ​പ്പ​റ്റി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​രു​മാ​തു​റ സെ​ന്‍​ട്ര​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കി. സു​ഹൈ​ലി​ന്‍റെ പി​താ​വ് ബാ​ജി ഗ​ള്‍​ഫി​ല്‍​നി​ന്ന് തി​രി​കെ വ​ന്നി​ട്ടു​ണ്ട്. സ​ഹി​ല്‍ സു​ഹൈ​ലി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​ണ്.