മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്നു : മേ​യ​ർ കെ.​ശ്രീ​കു​മാ​ർ
Friday, November 15, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം : ത​ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ലേ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ലേ​യും ചി​ല പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ. കോ​ർ​പ​റേ​ഷ​ന്‍റെ പ​രി​മി​തി​ക​ൾ അ​റി​യാ​വു​ന്ന​വ​ർ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ശു​ചി​ത്വ​മി​ഷ​നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​മെ​ല്ലാം കോ​ർ​പ​റേ​ഷ​നു​മാ​യി ന​ന്നാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രു​മാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ൽ​കി​യ നോ​ട്ടീ​സി​നു കോ​ർ​പ​റേ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പി​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി നാ​ളെ ഹി​യ​റം​ഗ് വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ. ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് വ​രു​ന്ന പ​ത്തു മാ​സം കൊ​ണ്ട് ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ൾ പൂ​റ​ത്തീ​ക​രി​ക്ക​ണം. മാ​ലി​ന്യ സം​സ്ക​ര​ണം ത​ന്നെ​യാ​ണു പ്ര​ധാ​ന വെ​ല്ലു​വി​ളി. മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്നു ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ന​ഗ​ര​ത്തി​ലെ അ​റ​വു​ശാ​ല​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്തു​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.